Saturday, April 5, 2025
Saudi ArabiaTop Stories

15 വർഷങ്ങൾക്ക് ശേഷം ഇത് ക്രെയിനുകളുടെ സാന്നിദ്ധ്യമില്ലാത്ത മസ്ജിദുൽ ഹറാം

മക്ക: ഒന്നര പതിറ്റാണ്ടിനു ശേഷം, മക്കയിലെ മസ്ജിദുൽ ഹറാം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണം ഏതാണ്ട് പൂർത്തിയാക്കിയ ശേഷം ശേഷിക്കുന്ന ക്രെയിനുകൾ നീക്കം ചെയ്യുന്നതിനു സാക്ഷ്യം വഹിച്ചു.

മസ്ജിദുൽ ഹറാമിലെ എല്ലാ ക്രെയിനുകളും നീക്കം ചെയ്തതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിലെ ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റിയുടെ ഉപദേഷ്ടാവായ സ അദ് അൽ-ഖുറൈഷി പറഞ്ഞു. മക്കയിൽ ഉംറ തീർത്ഥാടകരുടെ വലിയൊരു ഒഴുക്ക് അനുഭവപ്പെടുന്ന ഈ സമയത്ത് ക്രെയിനുകൾ നീക്കം ചെയ്യുന്നത് ഉചിതമായെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദശലക്ഷത്തിലധികം ആരാധകരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാം സൗദി വിപുലീകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

2010 ജൂണിൽ മൂന്നാമത്തെ സൗദി വിപുലീകരണത്തിന്റെ പണി ആരംഭിച്ചതിനുശേഷം, ഈ ക്രെയിനുകൾ മസ്ജിദുൽ ഹറാമിന്റെ സ്കൈലൈനിന്റെ ഭാഗമായി തുടരുകയായിരുന്നു. നിലവിൽ,  വർദ്ധിച്ചുവരുന്ന തീർഥാടകകരെയും സന്ദർശകരെയും ഉൾക്കൊള്ളാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രധാന ഘട്ടങ്ങളുടെ പൂർത്തീകരണത്തെയാണ് ഇവ നീക്കം ചെയ്യുന്നത് സൂചിപ്പിക്കുന്നത്. വിപുലീകരണ പദ്ധതിയിൽ ഈ ക്രെയിനുകൾ അവരുടെ നിയുക്ത ജോലികൾ നിർവഹിച്ചു, ഇത് 95 ശതമാനത്തിലധികം പൂർത്തിയായി. അതിനാൽ പദ്ധതിയുടെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുന്നതിന് ക്രെയിനുകളുടെ സാന്നിധ്യം ഇനി അത്യാവശ്യമല്ല. 

2015 സെപ്റ്റംബർ 11-ന് മസ്ജിദുൽ ഹറാമിന്റെ കിഴക്ക് ഭാഗത്ത് ഒരു വലിയ ക്രെയിൻ തകർന്നുവീണ്  111 ഹാജിമാർ മരിച്ചത് ഇതിനിടയിൽ ഒരു നോവുന്ന വേദനയായി അവശേഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്