സൗദിയിൽ ഭീകരനെ വധ ശിക്ഷക്ക് വിധേയനാക്കി
ഖസീം: ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട സൗദി പൗരൻ അലി ബിൻ മൂസ സഹറാനിയെ ഖസീമിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
വിദേശത്ത് ഒരു ഭീകര സംഘടനയിൽ ചേരുക, അതിന്റെ നേതാവിനോട് കൂറ് പുലർത്തുക, നിയമവിരുദ്ധമായി യാത്ര ചെയ്യുക, സംഘടനയുടെ അണികളിൽ ചേർന്ന് പോരാടുക, സംഘടനയുടെ ക്രിമിനൽ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തന ചുമതലകൾ ഏറ്റെടുക്കുക, തീവ്രവാദ ഘടകങ്ങൾക്ക് യുദ്ധത്തിലും ആയുധ ഉപയോഗത്തിലും പരിശീലനം നൽകുക, തിരിച്ചെത്തിയ ശേഷം രാജ്യത്തിനുള്ളിൽ ഭീകരതയ്ക്ക് ധനസഹായം നൽകുക എന്നിവയടക്കം നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഇയാൾ ഭാഗമായി.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ് ലാമിക ശരീഅത്തിന്റെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുമുള്ള സൗദി അറേബ്യൻ സർക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ഊുന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa