സൗദിയിൽ പുതിയ 14 എണ്ണ, വാതക നിക്ഷേപങ്ങൾ കണ്ടെത്തി
റിയാദ്: കിഴക്കൻ പ്രവിശ്യയിലും റുബുഉൽ ഖാലിയിലുമായി സൗദി അരാംകോ 14 എണ്ണ, പ്രകൃതി വാതക പാടങ്ങളും വാതക സംഭരണികളും കണ്ടെത്തിയതായി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബുധനാഴ്ച പ്രഖ്യാപിച്ചു.
ആറ് എണ്ണ പാടങ്ങളും രണ്ട് അറേബ്യൻ ഓയിൽ സംഭരണികളും, രണ്ട് പ്രകൃതി വാതക പാടങ്ങളും നാല് സംഭരണികളും ഇതിൽ ഉൾപ്പെടുന്നു.
ഈ കണ്ടെത്തലുകൾക്ക് സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അഭിനന്ദനങ്ങൾ അറിയിച്ച മന്ത്രി, സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും തുടർച്ചയായ വളർച്ച, വികസനം, സമൃദ്ധി എന്നിവ ആശംസിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa