Sunday, April 13, 2025
Saudi ArabiaTop Stories

കോഴിയിറച്ചിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; ജിദ്ദയിൽ 47 കിലോ കൊക്കൈൻ പിടികൂടി: വീഡിയോ കാണാം

ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, രാജ്യത്തേക്ക് എത്തിയ ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.

കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായിട്ടുള്ള സുരക്ഷാ പരിശോധനക്കിടയിലാണ് ചരക്കിൽ മയക്കുമരുന്നിന്റെ സാനിധ്യം കണ്ടെത്തിയത്.

ശീതീകരിച്ച കോഴിയിറച്ചി സൂക്ഷിചിരുന്ന കണ്ടൈനറിലെ റഫ്രിജറേഷൻ യൂണിറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈൻ കണ്ടെത്തിയത്.

മയക്കുമരുന്ന് പിടികൂടുന്ന വീഡിയോ കസ്റ്റംസ് അതോറിറ്റി പുറത്തു വിട്ടു, വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa