സൗദി പ്രവാസികളുടെ പാസ്പോർട്ടിന്റെ നഖ്ല് മഅലൂമാതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അറിയാം
സൗദി പ്രവാസികളുടെ പാസ്പോർട്ട് പുതുക്കുകയോ മറ്റോ ചെയ്താൽ ജവാസാത്ത് സിസ്റ്റത്തിൽ ഉള്ള പഴയ പാസ്പോർട്ട് നമ്പർ കേന്ദ്രീകരിച്ചുള്ള പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ പുതിയ പാസ്പോർട്ട് നമ്പറിനു കീഴിലേക്ക് മാറ്റുന്നതിനെയാണ് നഖ്ല് മഅലുമാത്ത് അല്ലെങ്കിൽ പാസ്പോർട്ട് ഇൻഫർമേഷൻ അപ്ഡേഷൻ എന്ന് പറയുന്നത്.
ഒരു തൊഴിലാളിയുടെ പാസ്പോർട്ട് സ്പോൺസർ ആണ് നഖൽ മഅലുമാത് ചെയ്യേണ്ടത്. അബ്ഷിർ, മുഖീം എന്നിവ വഴി ഇത് ചെയ്യാം. ഓൺലൈൻ വഴി നഖ്ല് മഅലൂമാത്ത് ചെയ്യാൻ 69 റിയാലാണ് സർവീസ് ചാർജ്.
അഞ്ച് വർഷത്തിൽ ഒരിക്കൽ ആണ് ഒരു ഉപയോക്താവിനുള്ള നഖൽ മഅലൂമാത് സേവനം ലഭ്യമാകുക. അഞ്ച് വർഷത്തിനകം ഒന്നിലധികം തവണ സേവനം ആവശ്യമെങ്കിൽ നേരിട്ട് ജവാസാത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഉപയോക്താവ് ഹുറൂബ് (ഒളിച്ചോടൽ) സ്റ്റാറ്റസിൽ ഉള്ളയാൾ ആകാൻ പാടില്ല. ഉപയോക്താവിനു ട്രാഫിക് പിഴകൾ നിലവിൽ ഉണ്ടെങ്കിൽ നഖൽ മഅലൂമാത് അനുവദിക്കില്ല.
അതോടൊപ്പം ഉപയോക്താവിന്റെ പഴയ പാസ്പോർട്ട് എക്സ്പിയറി ആകാൻ 12 മാസത്തിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ നഖൽ മഅലൂമാത് ചെയ്യാൻ സാധിക്കില്ല എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa