Sunday, April 13, 2025
Saudi ArabiaTop Stories

സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയി നാട്ടിൽ നിന്ന് പാസ്പോർട്ട് പുതുക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ

സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിൽ പോകുന്ന പലരും പാസ്പോർട്ട് നാട്ടിൽ വെച്ച് തന്നെ പുതുക്കാറുണ്ട്. വിസയും മറ്റു ഡാറ്റകളും പഴയ പാസ്പോർട്ടിൽ ആയിരിക്കും എന്നതിനാൽ പിന്നീട് പുതിയ പാസ്പോർട്ടുമായി സൗദിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് പലരും അന്വേഷിക്കാറുമുണ്ട്.

അവധിക്ക് പോയി നാട്ടിൽ നിന്ന് പാസ്പോർട്ട് പുതുക്കിയ ആൾക്ക് പഴയ പാസ്പോർട്ടും പുതിയ പാസ്പോർട്ടും ഒന്നിച്ച് കൈയിൽ കരുതി സൗദിയിലേക്ക് മടക്ക യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ സൗദിയിൽ എത്തിയ ശേഷം ഇവർ പാസ്പോർട്ട് നഖ്ല് മഅലൂമാത്ത് (പഴയ പാസ്പോർട്ടിലെ ഡാറ്റകൾ പുതിയ പാസ്പോർട്ട് നംബറിലേക്ക് മാറ്റൽ) ചെയ്യേണ്ടതുണ്ട് എന്നോർക്കുക.

അതേ സമയം പലരും സൗദി എയർപ്പോർട്ടിൽ രണ്ട് പാസ്പോർട്ടുകളുമായി ഇറങ്ങുംബോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ നഖ്ല് മഅലൂമാത്ത് ചെയ്ത് തരുന്നുണ്ട് എന്ന് പറയാറുണ്ട്. ഇതിൽ യാഥാർത്ഥ്യം ഉണ്ടോ എന്നറിയില്ല. ഏതായാലും ഇക്കാര്യം ഓരോ വ്യക്തിയും സ്വന്തം അബ്ഷിർ അക്കൗണ്ട് തുറന്ന് ചെക്ക് ചെയ്യേണ്ടതുണ്ട്. പുതിയ പാസ്പോർട്ട് നമ്പർ അബ്ഷിറിൽ  അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ നഖ്ല് മഅലൂമാത്ത് ചെയ്യാൻ സ്പോൺസറോട് ആവശ്യപ്പെടേണ്ടതുണ്ട്.

ചില പ്രവാസികളെങ്കിലും നഖൽ മഅലൂമാത്ത് ചെയ്യുന്നത് അടുത്ത അവധിക്ക് പോകുന്ന സന്ദർഭം വരെ നീട്ടി വെക്കാറുണ്ട്. എന്നാൽ അതിന് കാത്ത് നിൽക്കാതെ നേരത്തെ തന്നെ സ്പോൺസറോട് വിഷയം ഉണർത്തുന്നസതാകും ഉചിതം. സ്പോൺസർക്ക് ഇത് ഓൺലൈൻ വഴി പൂർത്തിയാക്കാവുന്നതേ ഉള്ളൂ.

സൗദി പ്രവാസികളുടെ പാസ്പോർട്ടിന്റെ നഖ്ല് മഅലൂമാതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട മറ്റു 5 കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു 👇
https://arabianmalayali.com/2025/04/11/55245/



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്