സൗദിയിലെ വിദേശ നിക്ഷേപം നാലിരട്ടിയായി വർദ്ധിച്ചു
റിയാദ്: കഴിഞ്ഞ പത്ത് വർഷത്തിനിടെ നിക്ഷേപ മേഖലയിൽ സൗദി അറേബ്യ നേടിയ നേട്ടങ്ങൾ അസാധാരണമാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ് പറഞ്ഞു.
ഈ കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപം നാലിരട്ടിയായി വർദ്ധിച്ചപ്പോൾ വിദേശ നിക്ഷേപ കമ്പനികളിലെ തൊഴിലവസരങ്ങൾ 40 ശതമാനം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“വിദേശ നിക്ഷേപ ലൈസൻസുകൾ 9 മുതൽ 10 ശതമാനം വരെ വർദ്ധിച്ചു, ഈ കമ്പനികൾക്കുള്ള പ്രാദേശിക ആസ്ഥാനങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു, ഇവയെല്ലാം സൗദി അറേബ്യയ്ക്ക് വളരെ നല്ല സൂചകങ്ങളാണ്” -മന്ത്രി കൂട്ടിച്ചേർത്തു.
ഞായറാഴ്ച റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന ഹ്യൂമൻ കപ്പാബിലിറ്റി ഇനിഷ്യേറ്റീവ് (എച്ച്സിഐ) കോൺഫറൻസിന്റെ രണ്ടാം പതിപ്പിൽ ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa