Tuesday, April 15, 2025
Saudi ArabiaTop Stories

കനത്ത പൊടിക്കാറ്റ്; സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, കാലാവസ്ഥാ വിഭാഗം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.

അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, ഖസീം എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

അൽ-ജൗഫ് മേഖലയിലെ ദുമത്ത് അൽ-ജന്ദൽ, സകാക്ക എന്നീ നഗരങ്ങളിലും, വടക്കൻ അതിർത്തിയിൽ, അൽ-ഉവൈഗില, റഫ്ഹ എന്നിവിടങ്ങളിലും അറാർ നഗരത്തിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഹായിൽ മേഖലയിൽ, അഷ്-ഷിനാൻ, ബഖാ, സമീറ, അൽ-ഹൈത്, അസ്-സുലൈമി, ആഷ്-ഷാംലി, അൽ-ഗസാല, മൗഖക്, ഹായിൽ നഗരം എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിലും നഗരങ്ങളിലും കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മൗഖക്

ഖസീം മേഖലയിൽ ബുറൈദ, ഉനൈസ, അർ റാസ്, അൽ ബുക്കൈരിയ, അൽ ബദായ്, അൽ ആസിയ, അൽ നബ്ഹാനിയ, ഉയുൻ അൽ ജവ്വ, റിയാദ് അൽ ഖബ്ര, ധാരിയ, ഉഖ്‌ലത്ത് അൽ സുഖുർ തുടങ്ങിയ ഗവർണറേറ്റുകളെയും പൊടിക്കാറ്റ് ബാധിക്കും.

ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഈ മേഖലകളിൽ ദൃശ്യപരത കുറായാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, പ്രത്യേകിച്ച് ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

വിവിധ പ്രദേശങ്ങളിലായി ഇന്ന് രാവിലെ എട്ട് മണിമുതൽ വൈകീട്ട് ആറ് മണിവരെയാണ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa