അഞ്ച് വർഷം കൊണ്ട് സൗദിയിൽ 10 ലക്ഷം തൊഴിലവസങ്ങൾ സൃഷ്ടിക്കപ്പെടും
റിയാദ് : സൗദിയിലെ ടൂറിസം, സംസ്കാരം, കായികം, സൃഷ്ടിപരമായ വ്യവസായങ്ങൾ എന്നീ സുപ്രധാന മേഖലകളിൽ 2030 ആകുമ്പോഴേക്കും പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വാണിജ്യ മന്ത്രി മാജിദ് അൽ-ഖസബി പറഞ്ഞു.
80,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ പിന്തുണ നൽകുമെന്നും സിനിമ, ഡിസൈൻ, ഫാഷൻ, ഡിജിറ്റൽ കല എന്നീ മേഖലകളിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ 65% ശതമാനം ജനസംഖ്യയും 35 വയസ്സിനു താഴെയുള്ളവരാണെന്നും ഇത് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം സുച്ചിപ്പിച്ചു.
തിങ്കളാഴ്ച റിയാദിൽ നടന്ന ഹ്യൂമൻ കപ്പാബിലിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിൽ ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
“സൗദി അറേബ്യ അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് മാറിയിരിക്കുന്നു, എക്‌സ്‌പോ 2030 ഉം 2034 ലോകകപ്പും അടുക്കുമ്പോൾ, നമ്മുടെ യുവാക്കളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്ന ഭാവി കഴിവുകൾ നമുക്ക് ആവശ്യമാണ്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്നും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) അതിന്റെ സംഭാവന 2030 ആകുമ്പോഴേക്കും 4.4 ശതമാനത്തിൽ നിന്ന് 19 ശതമാനമായി ഉയരുമെന്നും ആരോഗ്യ സംരക്ഷണ മേഖലയുടെ മൂല്യം അപ്പോഴേക്കും 250 ബില്യൺ റിയാലിലെത്തുമെന്നും അൽ-ഖസബി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa