റിയാദിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ 40% ഉടമസ്ഥരും വനിതകൾ
റിയാദ്: 2024 അവസാനത്തോടെ സൗദി അറേബ്യയിൽ സ്ത്രീകൾ ഉടമസ്ഥതയിലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ റിയാദ് മേഖല ഒന്നാം സ്ഥാനത്തെത്തി.
റിയാദ് മേഖലയിൽ 2,66,211 സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട സംരംഭങ്ങളാനുള്ളത്. ഇത് മേഖലയിലെ മൊത്തം സ്ഥാപനങ്ങളുടെ 39.8 ശതമാനം വരും.
5,080 സ്ത്രീകൾ ഉടമസ്ഥരായുള്ള അൽ-ബഹയിലാണ് ഏറ്റവും കുറവ് വനിതാ ചെറുകിട സംരഭാകരുള്ളത്. മക്ക മേഖലയിലെ സ്ത്രീകൾ ഉടമസ്ഥതയിലുള്ള ബിസിനസുകൾ 1,16,403, തൊട്ടുപിന്നാലെ കിഴക്കൻ പ്രവിശ്യ 69,245, അസീർ മേഖല 36,162 മദീന മേഖല 32,406, ഖസിം മേഖല 31,868 എന്നിങ്ങനെയാണെന്ന് മിൻഷ ആത്ത് ഡാറ്റ കാണിക്കുന്നു.
ജിസാനിൽ 24,879 സ്ഥാപനങ്ങളും, ഹായിലിൽ 17,540 സ്ഥാപനങ്ങളും, തബൂക്കിൽ 16,686 സ്ഥാപനങ്ങളും, നജ്‌റാനിൽ 14,314 സ്ഥാപനങ്ങളും, അൽ-ജൗഫിൽ 9,445 സ്ഥാപനങ്ങളും, വടക്കൻ അതിർത്തികളിൽ 7,803 സ്ഥാപനങ്ങളും, സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടെന്ന് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa