Saturday, April 19, 2025
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ സ്റ്റാമ്പിംഗ് നിർത്തി; വിസ സ്റ്റാമ്പ് ചെയ്തവരും സൗദിയിലുള്ള വിസിറ്റ് വിസക്കാരും ശ്രദ്ധിക്കേണ്ടത്

മുംബൈ: സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാംബിംഗ് നടപടികൾ ഹജ്ജ് സീസൺ നിയന്ത്രണങ്ങളോടനുബന്ധിച്ച് നാട്ടിൽ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി റിപ്പോർട്ട്.

ഉംറ വിസകൾക്ക് പുറമെ ബിസിനസ്, ഫാമിലി, വിസിറ്റ് വിസകള്‍ക്കും ഈ നിയന്ത്രണം ബാധകമാകുന്നതിന്റെ ഭാഗമായി ഭാഗമായി VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി വെച്ചു. ഈ ജൂൺ 10 വരെയായിരിക്കും നിയന്ത്രണം. നാട്ടിൽ ഇനി വിസിറ്റിങ് വിസ സ്റ്റാമ്പിങ് നടപടികൾ ഉണ്ടാകില്ലെന്ന് വിസ സ്റ്റാമ്പിങ് കേന്ദ്രമായ VFS അറിയിച്ചിരിക്കുകയാണ്.

അതേ സമയം നിലവിലെ സാഹചര്യത്തിൽ വിസിറ്റ് വിസ ഇഷ്യു ചെയ്തിട്ടുള്ളവർക്ക് സൗദിയിലേക്ക് പോകുന്നതിന് യാതൊരു തടസ്സവുമില്ല. മുൻ വർഷങ്ങളിലെപ്പോലെ വിസിറ്റ് വിസക്കാർ ജിദ്ദ, മദീന, യാമ്പു എയർപോർട്ടുകളിൽ ഇറങ്ങുന്നതിനും വിലക്ക് ഇത് വരെ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതോടൊപ്പം സൗദിയിലുള്ള വിസിറ്റ് വിസക്കാർക്ക് വിസ പുതുക്കുന്നതിനോ മറ്റൊ സൗദിക്ക് പുറത്ത് പോകുന്നതിനോ തിരിച്ച് പ്രവേശിക്കുന്നതിനോ വിലക്കില്ല. എന്നാൽ മക്കയിലുള്ള വിസിറ്റ് വിസക്കാരും ഉംറക്കാരും മറ്റും ഈ മാസം 28-ഓട് കൂടെ മക്കയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണ് എന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്