Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ ഇനി ദേശീയ വിലാസം ഇല്ലാതെ പാഴ്‌സലുകൾ അയക്കാനും സ്വീകരിക്കാനും കഴിയില്ല; നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും

സൗദി അറേബ്യയിൽ പാഴ്സലുകൾ അയക്കാനും, സ്വീകരിക്കാനും ദേശീയ വിലാസം നിർബന്ധമാക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

2026 ജനുവരി 1 മുതൽ, ദേശീയ വിലാസം ഉൾപ്പെടുത്താത്ത ഒരു തപാൽ ഷിപ്പ്മെന്റും പാഴ്സൽ ഡെലിവറി കമ്പനികൾ സ്വീകരിക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

പാഴ്സൽ അയയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ അവരുടെ ദേശീയ വിലാസം കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

ഡെലിവറി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഡെലിവറി പ്രക്രിയകൾ സുഗമമാക്കുക, ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അതോറിറ്റിയുടെ തീരുമാനം.

ഇതിന് പുറമെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മതിയായ ഡാറ്റ ഇല്ലാത്തതിനാൽ ഗുണഭോക്താക്കളുമായി ബന്ധപ്പെടുന്നത് കുറയ്ക്കുക എന്നിവ ഈ നടപടി ലക്ഷ്യമിടുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa