Saturday, April 19, 2025
Saudi ArabiaTop Stories

ജാഗ്രതാ നിർദ്ദേശം; അടുത്ത തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

അടുത്ത തിങ്കളാഴ്ച വരെ സൗദിയുടെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുമെന്ന അറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും, വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിയും മണലും ഉയർത്തുന്ന കാറ്റ് എന്നിവ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

തായിഫ്, അൽ-മുവൈഹ്, തുറാബ, അൽ-ഖർമ, റന്യ, മെയ്‌സാൻ, അദ്ഹാം, അൽ-അർദിയത്ത് എന്നീ സ്ഥലങ്ങൾ മുന്നറിയിപ്പിൽ ഉൾപ്പെടുന്നു.

റിയാദ് മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴയുടെ ആഘാതം ഉണ്ടാകും.തലസ്ഥാനമായ റിയാദ്, അദ്-ദിരിയ, ധര്‍മ്മ, ഹരിംല, റിമ, മറാത്ത്, അല്‍-മുസാഹ്മിയ, അദ്-ദിലം, അല്‍-ഹാ,രിഖ്, ഹൗത ബനി തമീം, അര്‍-റെയ്ന്‍, അല്‍-ഖര്‍ജ്, അഫീഫ്, അദ്-ദവാദ്മി, അല്‍-ഖുവായിയ, ഷഖ്‌റ, അല്‍-ഗാത്, അസ്-സുല്‍ഫി, അല്‍-മജ്മഅ എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം.

ജിസാൻ, അസീർ, അൽ-ബഹ, മദീന, ഹായിൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, വടക്കൻ അതിർത്തി എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കേന്ദ്രം സൂചിപ്പിച്ചു.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa