സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
ജിദ്ദ: മഞ്ചേരി പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ(26) അൽലൈത്തിനും – ജിദ്ദക്കും ഇടയിൽ ജിസാൻ ഹൈവെയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.
അല്ലൈത്തിൽ നിന്നു ജിസാൻ ഹൈവെ വഴി വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നസ്റുദ്ദീൻ ഓടിച്ചിരുന്ന ഡിയന്ന വാഹനം അതെ ദിശയിൽ തന്നെ സഞ്ചരിച്ചിരുന്ന ഒരു ട്രൈലറിന്റെ പിറകുവശത്ത് കൂട്ടിയിടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മയ്യിത്ത് ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ. മാതാവ്: സ്വഫിയ. സഹോദരിമാർ: ആയിഷ ഫാത്തിമ, ആയിഷ ഹന്ന. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
