സൗദിയിൽ എ സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.
തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിൻറെ മകൻ സിയാദ് (36) ആണ് മരിച്ചത്.
റിയാദിലെ എക്‌സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സിയാദിനെ ഉടൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഞായറാഴ്‌ച ഉച്ചക്കാണ് മരണം സംഭവിച്ചത്. മയ്യിത്ത് തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം റിയാദിലെ ഹയ്യ് സലാം മഖ്ബറയിൽ മറവ് ചെയ്യും. ഭാര്യയും മകളും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
