തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഓർമ്മകളിലേക്ക് ഒരു സൈക്കിൾ യാത്ര; താൻ ജനിച്ച വീടും, താമസിച്ചിരുന്ന വില്ലയും, ഓഫീസും സൈക്കിളിൽ സന്ദർശിച്ച് വലീദ് ബിൻ തലാൽ രാജകുമാരൻ, വൈറലായി വീഡിയോ

താൻ ജനിച്ച വീടും, ആദ്യമായി താമസിച്ച വില്ലയും, തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഓഫീസും സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ സൈക്കിളിൽ സന്ദർശിച്ചു.

ഈ ഗൃഹാതുര യാത്രയുടെ ദൃശ്യങ്ങൾ പകർത്തി അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ, രാജകുമാരൻ ഏതാനും കൂട്ടാളികളോടൊപ്പം സൈക്കിളിൽ യാത്ര ചെയ്യുന്നതും യാത്രയ്ക്കിടെ, ഒരു വില്ലയ്ക്ക് മുന്നിൽ നിർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഇവിടെയാണ് ജനിച്ചത്. ഇതാണ് ഞാൻ ജനിച്ച മുറി.”

തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് സൈക്കിളോടിച്ച് ചെന്ന അദ്ദേഹം, “ഞാൻ താമസിച്ച ആദ്യത്തെ വില്ലയാണിത്” എന്ന് വെളിപ്പെടുത്തി. സമീപത്തുള്ള ഒരു കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി, “ഇതാണ് എന്റെ ആദ്യത്തെ ഓഫീസ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ ഈ സുപ്രധാന സ്ഥലങ്ങൾ പങ്കുവെച്ച രാജകുമാരനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

ഓർമ്മകൾ പങ്കുവെക്കാനുള്ള അദ്ദേഹത്തിന്റെ ഈ താൽപ്പര്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചു. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group