സൗദിയിൽ മകളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വധശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ മകളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ദൈഫുല്ലാബിൻ ഇബ്രാഹിം അശംറാനി, സാറ അശംറാനി എന്നീ സ്വദേശി ദമ്പതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
മകൾ താലയെ തടവിലാക്കി മർദ്ദിച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ആയിരുന്നു പ്രതികൾ കൊലപ്പെടുത്തിയത്.
സഹായിയോ പിന്തുണക്കാരനോ ഇല്ലാത്ത, ആരിൽ നിന്നും സഹായം തേടാൻ കഴിയാത്ത ഒരു കൊച്ചു പെൺകുട്ടിക്കെതിരെ അവർ ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരതയും വ്യത്യസ്ത സമയങ്ങളിൽ അവൾ ആവർത്തിച്ച് പീഡിപ്പിച്ചതും സ്ഥിരീകരിച്ച കോടതി പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
