വിജയം വരെ പോരാടും; ട്രംപിനെ തള്ളി ഇറാൻ സൈന്യം, മിസൈൽ വർഷത്തിൽ വിറച്ച് ഇസ്രായേൽ
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാൻ സൈന്യം രംഗത്തെത്തി.
അമേരിക്കയുമായും ഇസ്രായേലുമായുള്ള പോരാട്ടം വിജയം വരെ തുടരുമെന്നും പൂർണ്ണ വിജയം നേടുന്നത് വരെ പിന്നോട്ടില്ലെന്നും ഇറാൻ സൈനിക വക്താവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
സമാധാന ചർച്ചകൾ എന്ന വാർത്തകൾക്കിടെ ഇസ്രായേലിന് നേരെ ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും ആകാശത്തുവെച്ച് തകർത്തുവെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഘാലിബാഫുമായി അമേരിക്കൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ടെന്ന വാർത്തകളും ഇറാൻ നിഷേധിച്ചു. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാറെഡ് കുഷ്‌നറും ഘാലിബാഫുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ചർച്ചകൾക്കായുള്ള അമേരിക്കയുടെ അഭ്യർത്ഥനകളോട് തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും ആവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
