ബുധനാഴ്‌ച, ജൂൺ 10, 2026
Saudi ArabiaTop Stories

ഇറാനിയൻ ഹാജിമാർ സൗദിയിലേക്ക് എത്തിത്തുടങ്ങി


ജിദ്ദ: ശനിയാഴ്ച രാവിലെ മുതൽ ഇറാനിയൻ തീർഥാടകർ വിമാനമാർഗ്ഗം രാജ്യത്ത് എത്തിത്തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

‎ഞായറാഴ്ച മുതൽ  ഇറാനിയൻ തീർഥാടകർ കരമാർഗം സൗദിയിൽ എത്തിത്തുടങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‎‎ഈ ഹജ്ജ് സീസണിനുള്ള സന്നദ്ധത വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദൽ റഹ്മാൻ അൽ-ജലാജിൽ മക്കയിലെ നിരവധി ആരോഗ്യ കേന്ദ്രങ്ങൾ പരിശോധിച്ചു. തീർഥാടകർക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിലും അവരുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിലും ഭരണകൂടത്തിന്റെ  പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

തീർഥാടകർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്