സൗദിയിലെ 10 പ്രവിശ്യകളിൽ ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: അൽ ജൗഫ്, നോർത്തേൺ ബോഡർ, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽ-ഖസിം, മക്ക, അൽ-ബഹ, അസിർ, ജസാൻ, നജ്‌റാൻ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ മിതമായതോ കനത്തതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
തബൂക്ക്, ഹായിൽ, മദീന എന്നീ പ്രദേശങ്ങളെ പൊടിക്കാറ്റ് ബാധിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
സൗദിയിലെ സ്വദേശികളും വിദേശികളും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
