ചൊവ്വാഴ്‌ച, ഏപ്രിൽ 28, 2026
Saudi ArabiaTop Stories

‎വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ തുടരുന്നവർക്ക് ശിക്ഷ: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

‎റിയാദ്: സൗദി അറേബ്യയിൽ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിസ കാലാവധിക്ക് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് വൻതുക പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ അനുഭവിക്കേണ്ടി വരും.

‎വിസ കാലാവധി കഴിഞ്ഞ് മടങ്ങാൻ വൈകുന്നവർക്ക് ​50,000 റിയാൽ വരെ പിഴ, 6 മാസം വരെ തടവ്, നാടുകടത്തൽ എന്നീ ശിക്ഷാ നടപടികൾ ആണ് അനുഭവിക്കേണ്ടി വരിക.


‎​ഹജ്ജ് സീസൺ പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്