വ്യാഴാഴ്‌ച, മെയ്‌ 7, 2026
Saudi ArabiaTop Stories

‎മക്കയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു‎

മക്ക: മക്കയിൽ കാസർകോഡ് സ്വദ്ദേശി പുക ശ്വസിച്ചു മരിച്ചു. അസീസിയ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിക്ക് സമീപം താമസിച്ചിരുന്ന പി.പി. മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.

അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിക്കുകയും, തുടർന്ന് മുറിയിലേക്ക് പടർന്ന പുക ശ്വസിക്കുകയും ചെയ്തതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

കുടെ റുമിൽ ഉണ്ടായിരുന്ന ബംഗ്ലാദ്ദേശ് സ്വദ്ദേശികളായ രണ്ട്പേരും മരണപ്പെട്ടിട്ടുണ്ട്.മയ്യിത്തുകൾ മക്ക നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്