ശനിയാഴ്‌ച, സെപ്റ്റംബർ 26, 2026
Saudi ArabiaTop Stories

‎നാൻസിയെയും നൈസിനെയും വിജയകരമായി വേർപ്പെടുത്തി


‎
റിയാദ്:  ടാൻസാനിയൻ സംയോജിത ഇരട്ടകൾ നാൻസിയെയും നൈസിനെയും വേർതിരിക്കുന്നതിനുള്ള സർജറി സൗദി മെഡിക്കൽ സംഘം റിയാദിൽ വിജയകരമായിപുർത്തിയായി.


‎
‎സൗദി ഭരണകൂടം നടത്തുന്ന ഇത്തരത്തിലുള്ള 71-ാമത് ഓപ്പറേഷനിൽ ആണ് ടാൻസാനിയൻ ഇരട്ടകളെ വേർപിരിക്കുന്നത് വിജയകരമായി പുർത്തിയാക്കിയത്.
‎
‎
‎കിംഗ്സൽമാൻ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡിന്റെ ജനറൽ സൂപ്പർവൈസറും, സൗദി പ്രോഗ്രാം ഫോർ കൺജോയിൻഡ് ട്വിൻസിന്റെ മെഡിക്കൽ ആൻഡ് സർജിക്കൽ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ-റബീഹ ആണ് ടാൻസാനിയൻ ഇരട്ടകളായ നാൻസിയെയും നൈസിനെയും 16.5 മണിക്കൂർ തുടർച്ചയായ ശസ്ത്രക്രിയയ്ക്ക് ശേഷം വിജയകരമായി വേർപെടുത്തിയതായി സ്ഥിരീകരിച്ചുത്. മെഡിക്കൽ, സർജിക്കൽ ടീമിന്റെ പരിശ്രമത്തിന്റെ ഫലമായി 10 ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്