ഇന്ന് ആരംഭിക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നത് അഞ്ച് സൗദി ക്ലബ്ബുകൾ
റിയാദ്: 2026-2027 AFC ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ ലീഗ് ഘട്ടം ഇന്ന് ആരംഭിക്കുന്നതോടൊപ്പം സൗദി ഫുട്ബോൾ ആദ്യമായി അഞ്ച് സൗദി ക്ലബ്ബുകളുടെ സാന്നിധ്യത്തോടെ ഒരു പുതിയ അധ്യായം തുറക്കുകയാണ്.
നിലവിലെ ചാമ്പ്യന്മാരായ അൽ-അഹ് ലി, അൽ-ഹിലാൽ, അൽ-നസ്ർ, അൽ-ഇത്തിഹാദ്, അൽ-ഖാദിസിയ എന്നീ അഞ്ച് ക്ലബുകൾ ആണ് ലീഗിൽ സാന്നിധ്യം അറിയിക്കുന്നത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ക്ലബ് മത്സര റാങ്കിംഗിൽ തുടർച്ചയായ ആറാം സീസണിലും സൗദി അറേബ്യ ഒന്നാം സ്ഥാനത്ത് തുടരുന്നതിനിടെയാണ് ചരിത്രപരമായ സൗദി സാന്നിധ്യം ഉണ്ടായിരിക്കുന്നതെന്ന് ഫെഡറേഷൻ വിശദീകരിച്ചു. ഈ വർഷം 32 ക്ലബുകൾ ലീഗിൽ മത്സരിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
