മക്ക മേഖലയെ വീണ്ടും ലക്ഷ്യമിട്ട് ഹൂത്തികൾ; രണ്ട് ഡ്രോണുകൾ സൗദി സഖ്യസേന തകർത്തു
റിയാദ്: മക്ക മേഖലയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ അയച്ച രണ്ട് ഡ്രോണുകൾ തകർത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു.
സഖ്യ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ പ്രസ്താവനയിൽ നൽകിയിട്ടില്ല.
അതേസമയം ഹൂത്തികൾക്കെതിരെ പോരാടുന്ന യെമൻ സർക്കാർ സൈന്യം, ഹൂത്തി മേഖലയിൽ 906 ടാർഗറ്റിംഗ് ഓപ്പറേഷനുകൾ നടത്തിയതായി പ്രഖ്യാപിച്ചു.ഈ ഓപ്പറേഷനുകൾ ഹൂത്തി മിലിഷ്യയുടെ സ്ഥാനങ്ങൾ, ഒത്തുചേരലുകൾ, കോട്ടകൾ, പോരാട്ട ഉപകരണങ്ങൾ എന്നിവ ലക്ഷ്യമിട്ടതായി സൈന്യം അറിയിച്ചു. ഇതിന്റെ ഫലമായി മിലിഷ്യയുടെ 121 സൈനിക വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
