സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ഫന്നി പ്രഫഷനിലുള്ള ഇഖാമ പുതുക്കാൻ മാർഗം
പുതിയതായി 30 ഫന്നി (ടെക്നീഷ്യൻ) പ്രഫഷനുകൾക്ക് കൂടെ സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിംഗിൻ്റെ അംഗീകാരം ആവശ്യമാണെന്ന വാർത്ത വന്നതിനു പിറകെ പല പ്രവാസി സഹോദരങ്ങളും വലിയ ആശങ്കയിലാണുള്ളത്.
പലർക്കും ഒരു സർട്ടിഫിക്കറ്റും കയ്യിലില്ലാത്തതും ഇനിയും പ്രഫഷൻ മാറിയാൽ ആ പ്രഫഷൻ്റെ അവസ്ഥ എന്തായിരിക്കും എന്ന സംശയവുമെല്ലാം നില നിൽക്കുന്നുണ്ട്.
അതേ സമയം നാം ജോലി ചെയ്യുന്ന സ്ഥാപനം സഹകരിക്കുകയാണെങ്കിൽ നമ്മുടെ ഇഖാമയിലെ പ്രഫഷൻ സൗദി എഞ്ചിനീയറിംഗ് കൗൺസിലിൻ്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റൊന്നും കൂടാതെ തന്നെ അംഗീകാരത്തിനായി സമർപ്പിക്കാം എന്നതാണു വസ്തുത.
ഇതിനായി https://www.saudieng.sa/English/Eservices/Accreditation/Pages/Guidelines-for-Registration-of-Technicians.aspx എന്ന ലിങ്കിൽ പോകുകയാണു ആദ്യം ചെയ്യേണ്ടത്. നിലവിൽ സൈറ്റിൽ രെജിസ്റ്റ്രേഷൻ ആവശ്യമായ പഴയ പ്രഫഷനുകളുടെ ലിസ്റ്റായിരിക്കും കാണിക്കുക. പുതിയ 30 പ്രഫഷനുകൾ സൈറ്റിൽ ഇത് വരെ അപ് ലോഡ് ചെയ്തതായി കാണുന്നില്ല. ഇതിൻ്റെ അടിയിലായി സർട്ടിഫിക്കറ്റ് ഉള്ളവർക്കുള്ള രെജിസ്റ്റ്രേഷൻ നടപടികൾ വിശദീകരിച്ചതായി കാണാം.
പേജിൻ്റെ അവസാന ഭാഗത്ത് How to register as Technician (with no diploma or certificate) എന്ന ടൈറ്റിൽ കാണാം. ഇതിലാണു സർട്ടിഫിക്കറ്റ് ഇല്ലാത്ത ടെക്നീഷ്യന്മാർക്ക് രെജിസ്റ്റർ ചെയ്യേണ്ട മാർഗ നിർദ്ദേശം ലഭ്യമാക്കിയിട്ടുള്ളത്.
ഒന്നാമതായി അതിൽ ആവശ്യപ്പെടുന്നത് ജോലി ചെയ്യുന്ന മേഖലയിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആണു. ഇത് സ്പോൺസർ ആണു നൽകേണ്ടത്. ശേഷം https://www.saudieng.sa/Admin/Online%20Forms/authrization%20letter%20-%20approved.pdf എന്ന ലിങ്കിൽ പോയി അവിടെയുള്ള ഫോം പ്രിൻ്റ് ചെയ്ത് പൂരിപ്പിക്കണം. ഇത് പിന്നീട് വെബ്സൈറ്റിൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുകയാണു ചെയ്യേണ്ടത്. മൂന്നാമതായി ആവശ്യമുള്ളത് സ്പോൺസറുടെ പരിചയപ്പെടുത്തൽ ലെറ്റർ ആണു. അത് ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റേഷൻ നടത്തണം.
ഇഖാമ കോപ്പിയും പാസ്പോർട്ടിലെ വിസ പേജും പാസ്പോർട്ട് കോപ്പിയും സ്വന്തം ഫോട്ടോയുമാണു പിന്നീട് ആവശ്യമുള്ള സംഗതികൾ.
ഇത്രയും കാര്യങ്ങൾ ഒരുക്കിയ ശേഷം https://eservices.saudieng.sa/en/accreditation/Pages/registration.aspx എന്ന ലിങ്കിൽ പോയി പുതിയ യൂസർ നെയിം ഉണ്ടാക്കുകയും നേരത്തെ തയ്യാറാക്കിയ സംഗതികൾ ആവശ്യപ്പെടുന്നിടത്ത് സ്കാൻ അപ് ലോഡ് ചെയ്യുകയും വേണം.
ആദ്യ തവണ രെജിസ്റ്റ്രേഷനു 500 റിയാലാണു ഫീസ്. പിന്നീട് മെംബർഷിപ്പ് പുതുക്കാൻ 200 റിയാൽ അടക്കുകയാണു ചെയ്യേണ്ടത്.
ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ, പവർപ്ലാന്റ്-ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, പവര്‍സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ (ട്രാൻസ്‌ഫോർമർ സ്റ്റേഷൻ) ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ, കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ജനറൽ ടെലികോം ടെക്‌നീഷ്യൻ, സമുദ്രജല ശുദ്ധീകരണ ശാലകളിലെ ഫയർ അലാറം ടെക്‌നീഷ്യൻ, എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ-ജനറേറ്റർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ടി.വി ഇലക്‌ട്രോണിക്‌സ് മെയിന്റനൻസ് ടെക്‌നീഷ്യൻ, കൺട്രോൾ എക്വിപ്‌മെന്റ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടി.വി ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടെലിഫോൺ ടെക്‌നീഷ്യൻ, കാർ ഫോൺ ടെക്‌നീഷ്യൻ എന്നീ 30 ടെക്നീഷ്യൻ പ്രഫഷനുകൾക്കാണു പുതുതായി രെജിസ്റ്റ്രേഷൻ ആവശ്യമായി വന്നത്.
നേരത്തെ ബിൽഡിംഗ് സർവേയർ, റോഡ് സർവേയർ, ലാന്റ് സർവേയർ, ജനറൽ സർവേയർ, ഖനി സർവേയർ, ഫോട്ടോഗ്രാഫിക് സർവേയർ, ഫീൽഡ് സർവേയർ, ക്വാണ്ടിറ്റി സർവേയർ, ആർക്കിടെക്ചറൽ മോഡൽ മേക്കർ, കൺസ്ട്രക്ഷൻ ഡ്രാഫ്റ്റ്‌സ്മാൻ, റോഡ്‌സ് ഡ്രാഫ്റ്റ്‌സ്മാൻ, ജനറൽ ഡ്രാഫ്റ്റ്‌സ്മാൻ, സിവിൽ എൻജിനീയറിംഗ് ഡ്രാഫ്റ്റ്‌സ്മാൻ, കാർട്ടോഗ്രാഫർ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ, ബിൽഡിംഗ് ടെക്‌നീഷ്യൻ-സൂപ്പർവൈസർ, റോഡ് ടെക്‌നീഷ്യൻ- സൂപ്പർവൈസർ, സോയിൽ ലാബ് ടെക്‌നീഷ്യൻ, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ലാബ് ടെക്‌നീഷ്യൻ, ഡിജിറ്റൽ മാപ്പിംഗ് ടെക്‌നീഷ്യൻ, മറൈൻ മാപ്പിംഗ് ടെക്‌നീഷ്യൻ, ഡിജിറ്റൽ ഏരിയൽ സർവേ ടെക്‌നീഷ്യൻ, ഡിജിറ്റൽ ഏരിയൽ സർവേ എക്വിപ്‌മെന്റ് ഓപ്പറേറ്റർ, മാപ്പ് പ്രിന്റിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ് സർവേയർ, ക്വാണ്ടിറ്റി കൗണ്ടർ എന്നീ 26 പ്രഫഷനുകളെ എഞ്ചിനീയറിംഗ് കൗൺസിലുമായി ലിങ്ക് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa