തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇന്ത്യൻ ഡോക്ടർ ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദയിലെ ഷിഫാ ജിദ്ദ പോളി ക്ളിനിക്കിലെ മെഡിക്കൽ ഡയറക്ടർ ഡോ: ഷെയ്ഖ് അനീസുൽ ഹഖ് വാഹനാപകടത്തിൽ മരിച്ചു.

ഷറഫിയ ജവാസാത്തിനു സമീപമുള്ള മദാരിസ് സ്റ്റ്രീറ്റിലായിരുന്നു അപകടം സംഭവിച്ചത്. മക്കളെ സ്കൂളിൽ നിന്ന് വിളിക്കാൻ പോകുന്നതിനിടെയായിരുന്നു മറ്റൊരു കാറുമായി ഇടിച്ച് അപകടമുണ്ടായത്.

ഷറഫിയയിൽ കുടുംബ സമേതം താമസിച്ചിരുന്ന ഡോക്ടർ ഹൈദരാബാദ് സ്വദേശിയാണ്. മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഡോ: ഷെയ്ഖ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്