യൂത്ത് ഇന്ത്യ ദമ്മാം ഇഫ്താർ വിരുന്നൊരുക്കി
ദമ്മാം: ദമ്മാമിലെ യുവാക്കളെ പങ്കെടിപ്പിച്ച് കൊണ്ട് യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ ഇഫ്താർ സംഘടിപ്പിച്ചു. ബദർ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറോളം ചെറുപ്പക്കാർ പങ്കെടുത്തു.

യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ബിനാൻ ബഷീർ സ്വാഗതം നിർവഹിച്ചു. അബ്ദുൽ റഹീം റമദാൻ സന്ദേശവും നൽകി. കെ.ഐ.ജി യെ പ്രതിനീകരിച്ച് സോണൽ പ്രസിഡന്റ് അസ്‌കർ, യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യയെ പ്രധിനീകരിച്ച് പ്രസിഡന്റ് അമീൻ വി ചുനൂർ എന്നിവർ സാനിധ്യം അറിയിച്ചു. കൂടാതെ യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ,നവാഫ്, സുഫൈദ്, ശാക്കിർ എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa