റമളാനിലെ അവസാന 10 ദിനങ്ങൾ ചെലവഴിക്കാനായി രാജാവ് മക്കയിലെത്തി
വിശുദ്ധ റമളാനിലെ അവസാന പത്ത് ദിനങ്ങൾ ചെലവഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്മാൻ രാജാവ് ജിദ്ദയിൽ നിന്ന് മക്കയിലെത്തി.

മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, ഇരു ഹറം കാര്യ മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ്, തുടങ്ങിയ പ്രമുഖർ ചേർന്ന് രാജാവിനെ സ്വീകരിച്ചു.
മെയ് 31 നു മക്കയിൽ വെച്ച് നടക്കുന്ന ഒ ഐ സി രാജ്യങ്ങളുടെ 14 -ആമത് ഇസ് ലാമിക ഉച്ചകോടിയിൽ സല്മാൻ രാജാവ് അദ്ധ്യക്ഷത വഹിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa