സ്വദേശിവത്ക്കരണം വിജയം; ഒമാനികൾ വിദേശികൾ കയ്യടക്കിയിരുന്ന തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ തുടങ്ങി
ഒമാനി വത്ക്കരണം ശക്തമാക്കിയതോടെ കാലങ്ങളായി വിദേശികൾ കയ്യടക്കി വെച്ചിരുന്ന തൊഴിൽ മേഖലകളിൽ ഒമാനി പൗരന്മാർ സജീവമായി ഇടപെടാൻ തുടങ്ങിയതായി റിപ്പോർട്ട്.

എഞ്ചിനീയർ, മെക്കാനിക്ക്, ടെക്നീഷ്യൻ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം 55,000 വിദേശികളെയാണു കംബനികൾ ഒഴിവാക്കിയത്. പകരം വന്ന ഒഴിവുകളിലേക്ക് 6000 ഒമാനികളെ റിക്രൂട്ട് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. താമസിയാതെ കൂടുതൽ സ്വദേശികൾ ഈ മേഖലകളിൽ നിയമിതരാകും.
ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവത്ക്കരണം വ്യാപകമാക്കാനുള്ള നടപടികൾ അധികൃതർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പത്യേകിച്ച് വിദഗ്ദ്ധ തൊഴിലുകളിൽ തന്നെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് അധികൃതർ പ്രാമുഖ്യം നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa