വിസ തട്ടിപ്പ്; 34 ഇന്ത്യക്കാർ 6 മാസമായി കുവൈത്തിൽ പ്രയാസത്തിൽ
ബ്ളാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട റിക്രൂട്ട്മെൻ്റ് ഏജൻസിയുടെ തൊഴിൽ തട്ടിപ്പിന്നിരകളായി ദക്ഷിണ കന്നഡയിൽ നിന്നുള്ള 34 പേർ കുവൈത്തിൽ കഴിഞ്ഞ 6 മാസമായി കുരുക്കിൽ.
വിവരം അറിഞ്ഞിട്ടും കുവൈത്തിലെ ഇന്ത്യൻ എംബസി കുടുങ്ങിയവരെ സഹായിക്കാനെത്തുന്നില്ലെന്ന് പരാതി ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.
പ്രസാദ് ഷെട്ടി എന്നയാളായിരുന്നു വിസ തട്ടിപ്പ് നടത്തിയത്. വ്യാജ പേരിലുള്ള കംബനിയുടെ മറവിൽ ഇയാൾ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. കുവൈത്തിലെത്തിയപ്പൊഴാണു അങ്ങനെ ഒരു കംബനിയില്ലെന്ന് തട്ടിപ്പിന്നരയായവർക്ക് മനസ്സിലായത്.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആരോഗ്യ പ്രശ്നങ്ങളുമായി കഴിയുന്ന ഇവരെ സന്ദർശിച്ച ഒരു സാമൂഹ്യ പ്രവർത്തകൻ ഇവർ നിലവിൽ താമസിക്കുന്ന സ്ഥലം ഒഴിഞ്ഞ് കൊടുക്കാൻ ഉടമ ആവശ്യപ്പെട്ടതായി അറിയിച്ചു.
മംഗളുരു സൗത്ത് എം എൽ എ വേദവ്യാസ കമത്ത് ഇവർക്ക് സുരക്ഷിതമായി മടങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa