Sunday, April 20, 2025
Saudi ArabiaTop Stories

ഹറമിലെത്തുന്ന വിശ്വാസികൾക്ക് അത്താഴ ഭക്ഷണം നൽകാൻ ഗവർണ്ണറുടെ നിർദ്ദേശം

മക്ക: വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികൾക്ക് അത്താഴ ഭക്ഷണം നൽകാൻ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും ഡെപ്യുട്ടി ഗവർണ്ണർ ബദർ ബിൻ സുൽത്വാൻ രാജകുമാരനും നിർദ്ദേശിച്ചു.

റമളാൻ അവസാനത്തെ പത്തിലെ എല്ലാ ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യാനാണ് ഉത്തരവ്. ശനിയാഴ്ച മുതൽ അത്താഴ വിതരണം തുടങ്ങിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ചാരിറ്റി സംഘടനകളും വളണ്ടിയർമാരും അത്താഴ വിതരണത്തിൽ പങ്കാളികളാകും. കഴിഞ്ഞ വർഷങ്ങളിലും മക്ക ഗവർണ്ണർ വിശ്വാസികൾക്ക് അത്താഴ വിതരണം നടത്താൻ നിർദ്ദേശിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്