പൈലറ്റില്ലാ വിമാനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ജിസാൻ എയർപോർട്ടിന് നേരെ ആക്രമണ ശ്രമം
പൈലറ്റില്ലാ വിമാനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെ ഹൂത്തികൾ നടത്തിയ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തു.

ഞായറാഴ്ച രാവിലെ 7:15 നു ജിസാൻ എയർപോർട്ടിനു നേരെ യമൻ അതിർത്തിക്കുള്ളിൽ നിന്നും വന്ന പൈലറ്റില്ലാ വിമാനം സൗദി വ്യോമ പ്രതിരോധ സേന തകർക്കുകയായിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പരിഗണിക്കാതെ ആയിരക്കണക്കിനു സ്വദേശികളും വിദേശികളും ദിവസവും ബന്ധപ്പെടുന്ന എയർപോർട്ടിലേക്ക് ആക്രമണം നടത്തിയ ഹൂത്തികൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സാധാരണ ജനങ്ങൾക്കെതിരെ ഹൂത്തി ഭീകരർ നടത്തുന്ന ആക്രമണങ്ങളെല്ലാം വിഫലമാക്കപ്പെട്ടിരിക്കുകയാണ്. സൗദിക്ക് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്, ഹൂത്തികൾ ഇതിനെല്ലാം കനത്ത വില നൽകേണ്ടി വരുമെന്നും അറബ് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

കഴിഞ്ഞ ദിവസം നജ്‌റാൻ എയർപോർട്ടിന് നേരെയും ഹൂത്തികൾ പൈലറ്റില്ലാ വിമാനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa