സൗദിയിൽ നടക്കുന്ന 1.22 കോടി റിയാലിൻ്റെ സമ്മാനത്തുകയുള്ള ഖുർആൻ, ബാങ്ക് വിളി മത്സരങ്ങൾക്കുള്ള രെജിസ്റ്റ്രേഷൻ പുരോഗമിക്കുന്നു
റിയാദ്: മനോഹരമായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും 1.22 കോടി റിയാലിൻ്റെ (22 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക സ്വന്തമാക്കാൻ അവസരം നൽകുന്ന മത്സരങ്ങൾക്കുള്ള രെജിസ്റ്റ്രേഷൻ പുരോഗമിക്കുന്നു.
സൗദി ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റിയുടേ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരത്തിനു ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നുമുള്ളവർക്ക് പങ്കെടുക്കാൻ അവസരമുണ്ട്.
നിലവിൽ 148 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി രെജിസ്റ്റർ ചെയ്തതായി സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റി തലവനുമായ തുർക്കി ആലു ശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥിക്ക് 50 ലക്ഷം റിയാലാണു സമ്മാനത്തുക നൽകുക. രണ്ടാം സ്ഥാനക്കാരനു 20 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരനു 10 ലക്ഷം റിയാലും നാലാം സ്ഥാനക്കാരനു 5 ലക്ഷം റിയാലും സമ്മാനം ലഭിക്കും.
ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 20 ലക്ഷം റിയാലും രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 10 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരനു 5 ലക്ഷം റിയാലും നാലാം സ്ഥാനക്കാരനു 2.5 ലക്ഷം റിയാലും സമ്മാനം ലഭിക്കും. ബാങ്ക് വിളിയിലെ ജേതാക്കൾക്ക് മദീനയിലെ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാനുള്ള അവസരം ലഭിക്കും.
https://quranathanawards.com/ എന്ന വെബ്സൈറ്റ് വഴി രെജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ജൂലൈ 22 വരെ മത്സരാർത്ഥികൾക്ക് വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa