സൗദിയിൽ വെയിലത്ത് ജോലി ചെയ്യിക്കുന്നതിന് അടുത്തയാഴ്ച മുതൽ വിലക്ക്
തൊഴിലാളികളെ തുറസായ സ്ഥലത്ത് വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു അടുത്തയാഴ്ച മുതൽ വിലക്കേർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ജൂൺ 15 നു പ്രാബല്യത്തിൽ വരുന്ന നിയമം സെപ്തംബർ 15 വരെ നീളും. ഉച്ചക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെയാണ് വിലക്കേർപ്പെടുത്തുക.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തൊഴിൽ മന്ത്രാലയം എല്ലാ വർഷവും ഈ നിയമം നടപ്പിലാക്കുന്നത്.
കുവൈത്തിൽ പകൽ 11 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ വെയിലിൽ ജോലി ചെയ്യിക്കുന്നത് കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്ത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ കണ്ടാൽ അത് മൊബൈലിൽ പകർത്തുകയും 55643333 എന്ന നബറിലേക്ക് അയക്കുകയും ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദ് ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി ജൂൺ മുതൽ ആഗസ്ത് വരെയുള്ള കാലയളവിലാണ് കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് നിരോധിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa