അടുത്തയാഴ്ച മുതൽ ഒമാനിലും സ്പെഷ്യൽ ടാക്സ്
അടുത്തയാഴ്ച മുതൽ ഒമാനിൽ സ്പെഷ്യൽ ടാക്സ് നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 15 മുതൽ പുകയില, ആൽക്കഹോൾ, എനർജി ഡ്രിങ്ക്സ്, പന്നി മാംസം തുടങ്ങിയവക്കാണു 100 ശതമാനം സ്പെഷ്യൽ ടാക്സ് ഈടാക്കുക.
കാർബണേറ്റഡ് ഡ്രിങ്ക്സിനു 50 ശതമാനം ടാക്സ് ഈടാക്കും. 260 മില്ല്യൻ ഡോളർ സ്പെഷ്യൽ ടാക്സ് വഴി നേടാനാകുമെന്നാണു അധികൃതരുടെ കണക്ക് കൂട്ടൽ.
ജി സി സി രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരം സൗദിയും യു എ ഇയും സ്പെഷ്യൽ ടാക്സ് നടപ്പാക്കിയെങ്കിലും ഒമാൻ 18 മാസം വൈകിയാണു ടാക്സ് നടപ്പിലാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa