Monday, September 23, 2024
Saudi ArabiaTop Stories

ഹൂത്തികൾക്കെതിരെ ആഞ്ഞടിക്കാൻ തുടങ്ങി; സാധാരണക്കാരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു

ഹൂത്തികളുടെ ഭാഗത്ത് നിന്ന് സൗദി അതിർത്തിക്കുള്ളിലേക്കുള്ള തുടർച്ചയായ പ്രകോപനപരമായ ആക്രമണങ്ങൾക്കൊടുവിൽ അറബ് സഖ്യ സേന ഹൂത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങി.

സൻആയിലെ ഹൂത്തികളുടെ താവളങ്ങൾ ലക്ഷ്യമാക്കി സഖ്യ സേന ബോബാക്രമണം നടത്തി. ഹൂത്തികളുടെ എയർ ഡിഫൻസ് സിസ്റ്റവും അക്രമണത്തിനു വിധേയമാക്കി.

സാധാരണക്കാർക്ക് അപകടം സംഭവിക്കാത്ത രീതിയിൽ എല്ലാ മുൻ കരുതലുകളുമെടുത്ത ശേഷമായിരുന്നു സൈനിക നീക്കം നടത്തിയതെന്ന് സഖ്യ സേനാ വാക്താവ് കേണൽ മാലികി അറിയിച്ചു.

സൻആയിൽ സൈനിക നീക്കം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാൻ സാധാരണക്കാർക്ക് അറബ് സഖ്യ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അബഹയിലെ വിമാനത്താവളത്തിലേക്ക് മിസൈലാക്രമണം നടത്തിയ ശേഷം വീണ്ടും വിമാനത്താവളവും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കി പൈലറ്റില്ലാ വിമാനങ്ങളുപയോഗിച്ചും കഴിഞ്ഞ ദിവസം ഹൂത്തികൾ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. ഇതിൻ്റെ പ്രതികരണമായാണു ഇപ്പോൾ ഹൂത്തി താവളങ്ങൾ ലക്ഷ്യമാക്കി സഖ്യ സേന നീക്കം നടത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്