കാർ കിടങ്ങിൽ വീണു; നഷ്ടപരിഹാരം വേണമെന്ന് സൗദി പൗരൻ, കാരണം മൊബൈലെന്ന് അധികൃതർ
മക്കയിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന ഒരു റോഡരികിലെ കിടങ്ങിൽ തൻ്റെ കാർ വീണതിനു കരാർ കംബനി നഷ്ടപരിഹാരം നൽകണമെന്ന് സൗദി പൗരൻ ആവശ്യപ്പെട്ടു.
അതേ സമയം വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലാണു അപകടം സംഭവിച്ചതെന്ന് മക്ക മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വാഹനങ്ങൾ അപകടപ്പെടാതിരിക്കാനായി റോഡരികിൽ സ്ഥാപിച്ചിരുന്ന സിമൻ്റ് ബ്ളോക്കുകൾ ഇട വിട്ടായിരുന്നു ഉണ്ടായിരുന്നതെന്നും അതാണു അപകടത്തിനു കാരണമെന്നുമാണു സൗദി പൗരൻ്റെ വാദം.
എന്നാൽ കാൽ നട യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ആവശ്യമായ മുന്നറിയിപ്പുകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് വിഭാഗത്തിൻ്റെ റിപ്പോർട്ടിലും സൗദി പൗരൻ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായാണു വ്യക്തമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa