Monday, September 23, 2024
KuwaitTop Stories

കുവൈത്തിൽ വിദേശികളുടെ സാന്നിദ്ധ്യം കുറയ്ക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി : കുവൈത്തിലെ വിദേശികളുടെ സാന്നിദ്ധ്യം സ്വദേശി പൗരന്മാരുടെ 60 ശതമാനമായി കുറക്കണമെന്ന് കുവൈറ്റ് എംപിമാര്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു.

ജനസന്തുലിനാസ്ഥ അതീവ ഗുരുതരമായ വിഷയമാണ് എന്ന് ആക്ഷേപിച്ച കുവൈത്ത് പാർലമെന്റംഗങ്ങൾ ജനസംഖ്യാ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് എം.പിമാർ പാർലമെൻറിൽ സമർപ്പിച്ച കരടുനിർദേശം നടപ്പായാൽ ഇന്ത്യക്കാരെയായിരിക്കും ഏറ്റവുമധികം ഇത് ബാധിക്കുക.

വിവിധ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് വൈവിധ്യം ഉറപ്പു വരുത്തണമെന്നും ഏതെങ്കിലും ഒരു പ്രത്യേക രാജ്യക്കാരുടെ എണ്ണം കുവൈത്തികളേക്കാൾ 40 ശതമാനത്തിൽ കവിയരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടുണ്ട്.

പത്ത് വർഷത്തിനകം വിദേശികളുടെ എണ്ണം നിശ്ചിത ശതമാനത്തിലേക്ക് കുറച്ചുകൊണ്ടു വരണമെന്നാണ് കരടുനിർദേശത്തിൽ ആവശ്യപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക രാജ്യക്കാരുടെ എണ്ണം കുവൈത്തികളേക്കാൾ 40 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന നിർദ്ദേശം നടപ്പിലായാൽ നാലു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്ത് വിടേണ്ടി വരുമെന്നാണ് സൂചന .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്