കെ.എം.സി.സി ഷൂട്ട് ഔട്ട് മത്സരം; സമാഹ എഫ്.സി ജേതാക്കൾ
ജിദ്ദ: ശിഹാബ് തങ്ങൾ പെയിൻ & പാലിയേറ്റീവ് കെയർ താഴേക്കോടിന് വേണ്ടി താഴേക്കോട് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ സമാഹ എഫ്.സി ജേതാക്കളായി. അത്യന്തം വാശിയേറിയ മത്സരത്തിൽ എഫ്.സി പുല്ലരിക്കോടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സമാഹ എഫ്.സി ജേതാക്കളായത്.
നേരത്തെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ സമാഹ എഫ്.സി അരമീസ് താഴേക്കോടിനേയും , എഫ്.സി പുല്ലരിക്കോട് അയൺ ബോയ്സ് താഴേക്കോടിനേയും പരാജയപ്പെടുത്തിയിരുന്നു. സമാഹ എഫ്.സി.യുടെ സജിൽ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു.

ശിഹാബ് തങ്ങൾ പെയിൻ & പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ചെയർമാൻ പിലാക്കൽ അലി കരിങ്കല്ലത്താണി ഷൂട്ട് ഔട്ട് മതസരം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് നാലകത്ത് കുഞ്ഞാപ്പ കിക്ക് ഓഫ് ചെയ്തു . ജുനൈസ് .പി.കെ, മജീദ്.ടി.പി എന്നിവർ കളി നിയന്ത്രിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ നാലകത്ത് കുഞ്ഞാപ്പ, ജുനൈസ്, നാസർ .പി.സി, മജീദ്.ടി.പി, അഫ്സൽ ബാബു എന്നിവർ കൈമാറി. പ്രൈസ് മണി മുർറത് .പി.ടി അഷറഫ് പറങ്ങാടൻ എന്നിവർ ചേർന്ന് കൈമാറി. ഉമ്മർ.സി.ടി, അഫ്സൽ, ബഷീർ, സദഖ, സൈനു അമ്മിനിക്കാട്, ഉബൈദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ഹാഷിം നാലകത്ത് നന്ദി രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
