രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദ് കലാഭവനും നെസ്റ്റോ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ് ശ്രദ്ധേയമായി. ഫിറോസ് കുന്നംപറമ്പിൽ വീഡിയോ ചാറ്റ് വഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവോദയ റിയാദ് സെൻട്രൽ മമ്മിറ്റി അംഗം സുധീർ കുമ്മിൾ ഔപചാരികമായി പരിപാടിയുടെ ഉൽഘാടന കർമ്മം നിർവഹിച്ചു.
റിയാദ് കലാഭവൻ ചെയർമാൻ ഷാരോൺ ഷെറീഫിന്റ അധ്യക്ഷതയിൽ കൂടിയ ഉൽഘാടന യോഗത്തിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബത്ത ബ്രാഞ്ച് മാനേജർ സി പി മുസ്തഫ, നിലാസ് നൈന എന്നിവർ നന്ദിപറയുകയും, സജി കൊല്ലം ആശംസകൾ പറയുകയും ചെയ്തു. കലാഭവൻ വനിതാ വേദി അംഗങ്ങൾ ഉൾപ്പെടെ നൂറിലേറെപേർ രക്തദാനം നൽകി.
അന്നം നൽകുന്ന നാട്ടിലെ കാവൽ ഭടന്മാർക്ക് രക്തദാനം നൽകുന്നതിലൂടെ റിയാദ് കലാഭവൻ കാരുണ്യ പ്രവർത്തിയുടെ മറ്റൊരധ്യായം എഴുതി ചേർക്കുകയാണെന്നു ഉൽഘാടകൻ സുധീർ കുമ്മിൾ അഭിപ്രായപ്പെട്ടു. ഇത്രയേറെപേർ ഈ പ്രഭാതത്തിൽ രക്തദാനം നൽകുവാൻ എത്തിച്ചേർന്നത് അത്ഭുതത്തോടെയാണ് നോക്കികാണുന്നതെന്നും രക്തദാനം ചെയ്യുന്ന എല്ലാ സുമനസ്സുകളും അഭിനന്ദനാർഹരാണെന്നും ക്യാമ്പ് സന്ദർശിച്ച ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa