Sunday, November 24, 2024
Riyadh

‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ ശ്രദ്ധേയമായി

റിയാദ്: സരിഗമ റിയാദ് ഒന്നാം വാർഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില് ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകൻ അന്‌സാറിന്റെ സാന്നിധ്യത്തിൽ സംഗീത വിരുന്നും അരങ്ങേറി.

സരിഗമ കൂട്ടായ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജൻ, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില് തുടങ്ങിയ ഗാനങ്ങള് ഹർഷാരവത്തോടെയാണ് കാണികൾ എതിരേറ്റത്. കീ ബോര്ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില് ഇന്ത്യന് സംഗീത ലോകത്തെ അനശ്വര ഗാനങ്ങള് അന്‌സാർ ആലപിച്ചു.

അൻസറിന് സരിഗമയുടെ ഉപഹാരം.

ഷാജഹാൻ തിരൂർ, അഷ്‌റഫ് വാഴക്കാട്, ലിജോ ജോൺ, സജാദ് പള്ളം, ജോജി കൊല്ലം, ഷമീർ വളാഞ്ചേരി, അലക്‌സ് മാത്യു, ഷിഹാദ് കൊച്ചിൻ, ജലീൽ കൊച്ചിൻ, നിസ്സാർ കൊച്ചിൻ, സുബൈർ ആലുവ, അല്ത്താഫ്, മുഹമ്മദ് അലി തലശേരി, അലിയാർ ദേശമംഗലം, ലിനു ലിജോ, ദിവ്യ പ്രശാന്ത്, കീര്ത്തി രാജൻ, ആയിഷ മനാഫ്, നൈസിയനാസർ, അസ്‌ന സഫർ, അമ്മു, ദേവിക ബാബുരാജ്, ദിവ്യ ഹരി, ഫാത്തിമ മനാഫ്, തസ്‌നിം റിയാസ്, ശബാന അന്ഷാദ് എന്നിവരും ഗാനങ്ങള് ആലപിച്ചു. ചിലങ്ക നൃത്ത വിദ്യാലത്തിലെ പ്രതിഭകളുടെ നൃത്തനൃത്യങ്ങളും ലയ ഷാഫിയുടെ സിനിമാറ്റിക് ഡാന്‌സും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ജീവൻ ടി.വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി അന്‌സാറിനുള്ള ഉപഹാരം പ്രോഗ്രാം കോ ഓര്‍ഡിനേററര്‍ സജാദ് പള്ളം സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, നസ്‌റുദ്ദിൻ വി.ജെ, ജയൻ കൊടുങ്ങല്ലൂര്, അസീസ് കടലുണ്ടി, ഖാലിദ്, ഖലീല്. കെ. ബി, എന്നിവര് ആശംസകൾ നേരുന്നു.

പ്രവാസി വ്യവസായി സാജന്റെ നിര്യാണത്തില് അനോശോചനവും നടന്നു. ഷിഹാദ് കൊച്ചിൻ സ്വഗതവും ഷാജഹാൻ തിരൂർ നന്ദിയും പറഞ്ഞു. ലിജോ ജോൺ, ആമിന എന്നിവർ അവതാരകരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa