30 സൗദികളെ പുറത്താക്കിയ വിദേശിയെ എക്സിറ്റ് അടിച്ചു
ദമാം: തൻ്റെ അധികാരമുപയോഗിച്ച് ഒരു സ്ഥാപനത്തിലെ 30 സൗദി ജീവനക്കാരെ അന്യായമായി പുറത്താക്കിയ വിദേശി ജീവനക്കാരനെ അധികൃതർ ഫൈനൽ എക്സിറ്റ് അടിച്ചു.
വിദേശികൾ കൈകാര്യം ചെയ്യാൻ പാടില്ലാത്ത എച്ച് ആർ ഡിപ്പാർട്ട്മെൻ്റിലെ പദവിയിലിരുന്നാണു ഇയാൾ 30 സ്വദേശികളെ പിരിച്ച് വിട്ടത്.
തൊഴിൽ മന്ത്രാലയത്തിൻ്റെ കിഴക്കൻ പ്രവിശ്യാ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും കംബനിയിലെ നിയമ ലംഘനത്തെക്കുറിച്ച് അന്വേഷണത്തിനു സ്പെഷ്യലിസ്റ്റ് ടീമിനെ നിയമിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിൻ്റെ അവസാനം 30 സൗദികളെയും ജോലിയിൽ തിരിച്ചെടുക്കാനും വിദേശിയെ എക്സിറ്റ് അടിച്ച് നാടു കടത്താനും തീരുമാനിക്കുകയായിരുന്നു.
വിദേശികൾ കൈകാര്യം ചെയ്യാൻ പാടില്ലാത്ത പദവിയിൽ വിദേശിയെ നിയമിച്ച കംബനിക്ക് തൊഴിൽ വകുപ്പ് 4,20,000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
