സഹായം നല്ലതാണ്, എന്നാൽ മറ്റുള്ളവരെ സ്വന്തം ഹെൽത്ത് ഇൻഷൂറൻസ് കാർഡ് കൊണ്ട് സഹായിക്കുന്നവർ ശ്രദ്ധിക്കുക
പോളി ക്ളിനിക്കുകളിലും ആശുപത്രികളിലും ആരോഗ്യ ഇൻഷൂറൻസ് കാർഡ് ദുരുപയോഗ വാർത്തകൾ പുറത്ത് വന്നതോടെ ശക്തമായ മുന്നറിയിപ്പുമായി ബന്ധപ്പെട്ടവർ രംഗത്ത്.

ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം സഹായിക്കാനാണു കാർഡുള്ളവർ സഹായമെന്നോണം തങ്ങളുടെ ഇൻഷൂറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സകൾക്കായി സമർപ്പിക്കാറുള്ളത്.

റിസപ്ഷനിൽ യഥാർത്ഥ ഇൻഷൂറൻസ് കാർഡ് ഉടമ തന്നെയാകും നടപടിക്രമങ്ങൾ പൂർത്തിയാക്കാനെത്തുക, എന്നാൽ ഡോക്ടറുടെ അടുത്തേക്ക് പോകുന്നത് സുഹൃത്തായിരിക്കുമെന്ന് മാത്രം. ഇങ്ങിനെ പല വിധത്തിൽ തട്ടിപ്പുകൾ നടത്തുന്നവരുണ്ട്.

ഇൻഷൂറൻസ് കാർഡ് പുതുക്കാത്തവർക്ക് വേണ്ടിയോ വിസിറ്റിംഗ് വിസയിലെത്തിയവർക്ക് വേണ്ടിയോ ആണു ഇങ്ങനെ സഹായികൾ സാധാരണ രംഗത്തെത്താറുള്ളത്.

അതേ സമയം ഈ തട്ടിപ്പ് പിടി കൂടിയാൽ കുടുങ്ങുന്നത് ഈ സഹായി മാത്രമായിരിക്കുമെന്നതാണു സത്യം. പിന്നീട് അയാളുടെ ഇഖാമ പുതുക്കാൻ വരെ സാധിക്കാത്ത രീതീലേക്ക് കാര്യങ്ങൾ മാറുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
