യാത്രയയപ്പ് നൽകി
ജിദ്ദ : പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പെന്ററിഫ് വനിതാ വേദി ചീഫ് കോ ഓർഡിനേറ്റർ ഫർസാന അഫ്സലിനും കുടുംബത്തിനും ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ പെന്ററിഫ് യാത്രയയപ്പ് നൽകി. പെന്ററിഫ് പ്രസിഡന്റ് നാസർ ശാന്തപുരം, വനിതാ വേദി ചെയർ പേഴ്സൺ ജുനൈദ മജീദ്, ജനറൽ സെക്രട്ടറി ഷഹീബ ബിലാൽ എന്നിവർ ചേർന്ന് പെന്ററിഫ് ഉപഹാരം ഫർസാന അഫ്സലിന് സമർപ്പിച്ചു.
പ്രവാസ രംഗത്തെ ഏറ്റവും വലിയ കായിക സംഘടനയായ സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം (സിഫ് ) എക്സിക്യൂട്ടീവ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പെന്ററിഫ് പ്രസിഡന്റ് നാസർ ശാന്തപുരം, പ്രവർത്തക സമിതി അംഗം അയ്യൂബ് മുസ്ലിയാരകത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാസർ ശാന്തപുരത്തിനെ പെന്ററിഫ് ചെയർമാൻ നാലകത്ത് കുഞ്ഞാപ്പയും, അയ്യൂബ് മുസ്ലിയാരകത്തിനെ സൈദ്. പി. കെ -കരിങ്കല്ലത്താണിയും പൊന്നാട അണിയിച്ചു. നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ഇഷാൻ അഫ്സൽ, ഫാത്തിമ നശ്‌വ എന്നിവരെ ദനീൻ അബ്ദുൽ മജീദ്, ദിയ ബിലാൽ എന്നിവർ പൊന്നാട അണിയിച്ചു.
അയ്യൂബ് മുസ്ലിയാരകത്ത് മൊമെന്റോ വായന നടത്തി. ബിഷർ. പി. കെ-താഴേക്കോട്, നാലകത്ത് കുഞ്ഞാപ്പ, സൈദ്. പി. കെ, ബിലാൽ, ആദിൽ, ഷിയാസ്,അഫ്സൽ, റാഫി, ഷഹീബ ബിലാൽ, ഷാനിബ ആദിൽ, ദനീൻ മജീദ് തുടങ്ങിയവർ സംസാരിച്ചു. ഫർസാന അഫ്സൽ മറുപടി പ്രസംഗം നടത്തി. നാസർ ശാന്തപുരം അധ്യക്ഷത വഹിച്ച യോഗത്തിന് ജുനൈദ അബ്ദുൽ മജീദ് സ്വാഗതവും, മജീദ്. വി. പി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
