തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

പ്രശസ്ത ഗായകൻ അൻസാറിന് ചിക്കിങ്ങിന്റെ സ്നേഹോപഹാരം

സരിഗമ റിയാദിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന ‘സ്നേഹനിലാവ് 2019’സംഗീത സന്ധ്യയിൽ പങ്കെടുക്കുവാൻ എത്തിയ പ്രശസ്ത പിന്നണി ഗായകൻ അൻസാറിന്, ബത്ത ബിൻ സൽമാൻ കോംപ്ളക്സിലുള്ള ചിക്കിങ്ങിൽ ആദരവ് നൽകി.

സരിഗമ റിയാദ് സ്നേഹ നിലാവ് 2019 ന്റെ സ്പോൺസർ കൂടിയായ ചിക്കിങ്, ബത്തയിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച് ഉപഹാരവും അത്താഴവിരുന്നും നൽകി.

സരിഗമ റിയാദിന്റെ അംഗങ്ങൾ, ചിക്കിങ്ങിനുള്ള ഉപഹാരവും അവിടെ വച്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സിംലാൻ അക്കരക്കു നൽകി. 2025 ഓടെ ലോകമെമ്പാടും 1000 ഔട്‍ലെറ്റുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹലാലായ ഭക്ഷ്യ വസ്തുക്കൾ ആണ് ചിക്കിങ്ങിന്റെ പ്രത്യേകതയെന്നും, ഏറ്റവും മുന്തിയ അസംസ്‌കൃത വസ്തുക്കളാണ് ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത് എന്നും ചെയർമാനും, മാനേജിങ് ഡയറക്ടറുമായ എ.കെ. മൻസൂർ പറഞ്ഞു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കൂടുതൽ ഔട്ലെറ്റുകൾ തുറക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗായകൻ അൻസാർ ചിക്കിങ്ങിന് നന്ദിയും വിജയാശംസകളും നേർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group