തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹജ്ജ് ഉംറ തീർഥാടകർക്ക് മാത്രമായി മക്കയിൽ പുതിയ എയർപോർട്ട് വരുന്നു

ഹജ്ജ് ഉംറ തീർത്ഥാടകർക്ക് മാത്രമായി മക്കയിൽ പുതിയ എയർപോർട്ട് ആരംഭിക്കുമെന്ന് മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചു.

അൽ ഫൈസലിയ പ്രൊജക്റ്റിനോടനുബന്ധിച്ച് ആരംഭിക്കുന്ന എയർപോർട്ടിനു ഭൂമി അനുവദിച്ചതായി ഗവർണ്ണർ അറിയിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടുമായി ബന്ധപ്പെടുത്തിയായിരിക്കും എയർപോർട്ട് സ്ഥാപിക്കുക.

ഹറം അതിർത്തി മുതൽ ശുഐബ കടൽത്തീരം വരെ നീണ്ടു നിൽക്കുന്ന അൽ ഫൈസലിയ പദ്ധതിയുടെ ആകെ വിസ്തീർണ്ണം 2450 കിലോമീറ്ററാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്