Saturday, April 19, 2025
OmanTop StoriesU A E

പ്രവാസ ലോകത്തെ ഞെട്ടിച്ച ദുബൈ ബസപകടത്തിനു കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ശിക്ഷ വിധിച്ചു

ദുബൈയിൽ 17 പേരുടെ മരണത്തിനിടയായ ബസപകടത്തിനു കാരണക്കാരനായ ഒമാൻ പൗരനായ ഡ്രൈവർക്ക് ദുബൈ ട്രാഫിക് കോടതി ശിക്ഷ വിധിച്ചു.

ഏഴ് വർഷം ജയിൽ ശിക്ഷയോടൊപ്പം അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ദിയയായി 3.4 മില്യൻ ദിർഹം നൽകണമെന്നും വിധിയിൽ അനുശാസിക്കുന്നുണ്ട്. മരിച്ച 17 പേരുടെയും ബന്ധുക്കൾക്ക് 2 ലക്ഷം ദിർഹം വീതമായാണു ബ്ളഡ് മണി (ദിയ) നൽകേണ്ടത്.

ഡ്രൈവറുടെ പിഴവ് മൂലം റോഡ് ബാരിയർ തകർന്നായിരുന്നു അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ജൂൺ 6 നു ഒമാനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസിൽ 30 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈദ് അവധി കഴിയാറായ സമയത്തായിരുന്നു അപകടം.

മലയാളികളടക്കം 12 ഇന്ത്യക്കാർ അപകടത്തിൽ മരിച്ചിരുന്നു. ബസിലെ മറ്റു 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസ് സ്റ്റോപ്പിൽ എത്തുന്നതിനു ഏതാനും നിമിഷം മുംബായിരുന്നു പ്രവാസ ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്