45 ഡിഗ്രി ചൂടിൽ അൽ അഹ്‌സ; സൗദിയുടെ മറ്റു ഭാഗങ്ങളിൽ ഇന്നനുഭവപ്പെട്ട താപ നില അറിയാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നനുഭവപ്പെട്ട താപ നിലയുടെ തോത് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം പുറത്ത് വിട്ടു.
ഏറ്റവും കൂടിയ താപ നില ഇന്നനുഭവപ്പെട്ടത് അൽ അഹ്സയിലായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 45 ഡിഗ്രിയായിരുന്നു അൽ അഹ്സയിലെ ഇന്നത്തെ താപ നില.
റിയാദ് 43 ഡിഗ്രി താപ നില രേഖപ്പെടുത്തിയപ്പോൾ ഖസീമിൽ 42 ഡിഗ്രിയായിരുന്നു താപ നില അനുഭവപ്പെട്ടത്. ഖൈസൂമയിൽ 43 ഉം റഫ്ഹയിൽ 42 മായിരുന്നു താപ നില രേഖപ്പെടുത്തിയത്.
ഞായറാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം ജിസാനിലെയും അസീറിലെയും ഉയർന്ന പ്രദേശങ്ങളിൽ ഞായറാഴ്ച ഇടിമിന്നലും മഴയും കാറ്റും അനുഭവപ്പെടുമെന്ന് പ്രവചനമുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa