Saturday, November 23, 2024
GCCSaudi ArabiaTop Stories

സൗദിയിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കാം; നമസ്ക്കാര സമയത്തും തുറക്കാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തത

ജിദ്ദ: രാജ്യത്ത് 24 മണിക്കൂറും തുടർച്ചയായി കടകൾ തുറക്കാൻ സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.

തീരുമാനം പരിശോധിച്ച് അനുമതി നല്‍കേണ്ട വകുപ്പുകളെ തീരുമാനിക്കാൻ മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. കടകൾ 24 മണിക്കൂറും തുറക്കാനുള്ള അനുമതിക്ക് മുനിസിപ്പാലിറ്റികൾ നിശ്ചയിക്കുന്ന ഫീസ് നൽകേണ്ടി വരും.

അതേ സമയം 24 മണിക്കൂറും തുടർച്ചയായി തുറക്കാൻ അനുമതിയുള്ളതിനാൽ നമസ്ക്കാര സമയത്തും കടകൾ തുറക്കാനുള്ള അനുമതിയുണ്ടായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനം വന്നിട്ടില്ല.

നിലവിൽ അർദ്ധ രാത്രിയോടെ കടകൾ അടക്കുന്ന രീതിയിൽ നിന്ന് മാറി എല്ലാ കടകളും തുറക്കാനുള്ള അനുമതി നൽകികൊണ്ടുള്ള സൗദി മന്ത്രി സഭയുടെ പുതിയ തീരുമാനം സൗദിയിലെ വ്യാപാര മേഖലകൾക്ക് വലിയ ഉണർവ്വേകുമെന്ന് തീർച്ചയാണ്.

വ്യാപാര മേഖലകളിൽ ഇതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു തീർച്ചയാണ്. ധാരാളം സ്വദേശികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാകാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്